പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശിയും ഇടുക്കിയില്‍ ജോലി ചെയ്ത് വരുന്നതുമായ പാസ്റ്റര്‍ രാജീവ് കൊടൂര്‍ (42) ബൈക്കപകടത്തില്‍ മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ചപ്പാത്ത് സെന്ററില്‍ മാട്ടുകട്ട സഭാ ശുശ്രൂഷകനായ രാജീവ് ബൈക്കില്‍ യാത്ര ചെയ്യവേ കോഴഞ്ചേരിക്ക് സമീപം വെച്ച് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെയാണ് അപകടം. തുടര്‍ന്ന്‌കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവ് രാത്രിയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് മുണ്ടക്കുറ്റി ചര്‍ച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍ നടക്കും.ഭാര്യ: ലീന്‍സി രാജീവ്. മക്കള്‍: അബിയ, ആല്‍വിന്‍.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







