കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതി നടത്തുന്ന മൊബൈല്‍ അദാലത്ത് പര്യടനത്തിന് നാളെ(വെള്ളി) തുടക്കം. ബത്തേരി താലൂക്കില്‍ പര്യടനം നടത്തുന്ന മൊബൈല്‍ അദാലത്ത് മാര്‍ച്ച് 19 (നാളെ) ന് അമ്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന് സമീപവും 20 ന് കേണിച്ചിറ ഗ്രാമപഞ്ചായത്ത് ഹാളിലും 22 ന് നൂല്‍പ്പുഴയിലും, 23 ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഹാളിലും എത്തും. പൊതുജനങ്ങള്‍ക്കായി നടത്തുന്ന അദാലത്തില്‍ പരാതികള്‍ ഉള്ളവര്‍ രാവിലെ 10 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







