ന്യൂഡല്‍ഹി: ഡൽഹിയിൽ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് 23കാരിക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ചയാണ് പീഡനത്തിന്ഇരയായ പെൺകുട്ടിപരാതി നല്‍കിയത്.
ഡല്‍ഹി എന്‍സിആറില്‍ ജോലിക്കായി എത്തിയ 23കാരിയെ സുഹൃത്തായ ആള്‍ തന്നെയാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡയില്‍ ജോലി ലഭിക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇവിടെയെത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി ആറിന് ജോലിക്കുള്ള അഭിമുഖത്തിന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായം തേടിയത്.








