പുരുഷന്‍മാരില്‍ കാണുന്ന അമിതമായ തളര്‍ച്ച ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആകാം എന്ന് പഠന റിപ്പോര്‍ട്ടുകള്‍

പുരുഷന്മാരിലെ അമിതമായ തളര്‍ച്ച ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനം. ഉത്സാഹമില്ലാത്ത അവസ്ഥ, പെട്ടെന്നുള്ള ക്ഷോഭം എന്നിവയെല്ലാം അമിതമായ തളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്നും പഠനം പറയുന്നു. തളര്‍ച്ചയും തുടര്‍ന്ന് വരുന്ന ഹൃദയാഘാതവും ഒരിക്കലും വിവാഹം കഴിക്കാത്തവരും, വിവാഹ ബന്ധം വേര്‍പെടുത്തിയവരും വിഭാര്യരുമായ പുരുഷന്മാരിലാണ് കൂടുതലും കണ്ടു വരുന്നതെന്നും റഷ്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈറ്റോളജി ആന്‍ഡ് ജെനിറ്റിക്‌സ് നടത്തിയ പഠനം വെളിപ്പെടുത്തി.

ഉയരുന്ന ഹൃദയമിടിപ്പ്, അമിതമായ വിയര്‍പ്പ്, ശ്വാസം മുട്ടല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം, നെഞ്ചു വേദന എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദ്രോഗ ചരിത്രമില്ലാത്ത 657 പുരുഷന്മാരിലാണ് പഠനം നടത്തിയത്. തളര്‍ച്ചയുടെ തോത് അനുസരിച്ച് ഇവരെ മൂന്നായി തിരിച്ചു. ഇവര്‍ക്കുണ്ടായ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗ പ്രശ്‌നങ്ങള്‍ 14 വര്‍ഷം നിരീക്ഷണത്തിന് വിധേയമാക്കി.
പഠനത്തില്‍ പങ്കെടുത്ത 67 ശതമാനം പുരുഷന്മാര്‍ക്കും അമിതമായ തളര്‍ച്ച രേഖപ്പെടുത്തി. 33 ശതമാനം പേര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ള പുരുഷന്മാരില്‍ 74 ശതമാനത്തിനും തളര്‍ച്ചയുണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ട് പറയുന്നു. തളര്‍ച്ചയില്ലാത്ത പുരുഷന്മാരേ അപേക്ഷിച്ച് തളര്‍ച്ചയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത 2.7 മടങ്ങ് അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 2.25 മടങ്ങ് അധികവും 14 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 2.1 മടങ്ങ് അധികവുമാണ്.
പതിവായുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ഭാര നിയന്ത്രണം, മദ്യപാനവും പുകവലിയും നിയന്ത്രിക്കല്‍ തുടങ്ങിയവയെല്ലാം പുരുഷന്മാരിലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.