രാജ്യത്ത് പലയിടങ്ങളില്‍ വാട്‌സാപ്പ് 45 മിനിറ്റോളം പ്രവര്‍ത്തനരഹിതമായി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും പ്രവര്‍ത്തനരഹിതമായതായി ചില ഉപയോക്താക്കള്‍ പറയുന്നു. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.
വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 10.59 മുതൽ 11.43 വരെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്.
ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.








