വയനാട്ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ ആകെ പത്രിക നല്‍കിയത് 26 പേര്‍. മാനന്തവാടിയില്‍ 10 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 7 ഉം കല്‍പ്പറ്റയില്‍ 9 ഉം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്.പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (20.03.21) അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് മനിര്‍ദ്ദേശ പത്രിക നല്‍കിയവര്‍:

സുല്‍ത്താന്‍ ബത്തേരി

1. വിശ്വനാഥന്‍. എം.എസ് (സി.പി.ഐ.എം)
2. പ്രസാദ്. എ.എം (സി.പി.ഐ.എം)
3. ഐ.സി. ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) (മൂന്ന് സെറ്റ്)
4. ജാനു (ഭാരതീയ ജനതാ പാര്‍ട്ടി)
5. അംബിക (ഭാരതീയ ജനതാ പാര്‍ട്ടി)
6. ഒണ്ടന്‍ (സ്വതന്ത്രന്‍)

മാനന്തവാടി

1. വിജയ (ബി.എസ്.പി)
2. ജയലക്ഷ്മി. പി.കെ (ഐ.എന്‍.സി)
3. മുകുന്ദന്‍ (ബി.ജെ.പി)
4. ഗോപി (ഐ.എന്‍.സി)
5. കേളു. എ.കെ (ബി.ജെ.പി)
6. ലക്ഷ്മി (സ്വതന്ത്രന്‍)
7. കേളു. കെ.കെ (സ്വതന്ത്രന്‍)

കല്‍പ്പറ്റ

1. ഇ.ആര്‍ സന്തോഷ്‌കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)
2. സുബീഷ് ടി.എം (ഭാരതീയ ജനതാ പാര്‍ട്ടി) (രണ്ട് സെറ്റ്)
3. ടി. സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) (രണ്ട് സെറ്റ്)
4. സിദ്ദിഖ് (സ്വതന്ത്രന്‍)
5. അനന്തകുമാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.