കല്ലോടി : കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ കഴിഞ്ഞ അധ്യയനവർഷം പാഠ്യപാഠ്യേതര രംഗങ്ങളിൽ പ്രതിഭകളായ വിദ്യാർത്ഥികളെ ആദരിക്കുകയും അധ്യാപനജീവിതത്തിൽ നിന്നും വിരമിക്കുന്ന മാനന്തവാടി എ.ഇ. ഒ അലീമ.എമ്മിനും വിദ്യാലയത്തിലെ മുൻ അധ്യാപകനായ എൻ.യു പൈലിക്കും യാത്രയയപ്പും നൽകി.
വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ, സ്പോർട്സ് സ്കൂളിലേക്ക് പ്രവേശനം ലഭിച്ചവർ, ന്യൂമാറ്റ്സ്, ഇൻസ്പയർ അവാർഡ് ലഭിച്ചവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാൽപതോളം
വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
സ്കൂൾ മാനേജർ റവ. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ച പ്രതിഭാസംഗമം മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അലീമ എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ,മാനന്തവാടി ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദലി, സ്കൂൾ പി. ടി. എ പ്രസിഡന്റ് സന്തോഷ് ഒഴുകയിൽ, എം. പി. ടി. എ പ്രസിഡന്റ് സൗമ്യ രാജേഷ്, മുൻ അധ്യാപകൻ എൻ യു പൈലി, യു.എസ്.എസ് ജേതാവും പൂർവവിദ്യാർത്ഥിയുമായ അമയ റീത്ത ഷിബു, അധ്യാപക പ്രതിനിധി ബിന്ദു എം. ജെ തുടങ്ങിയവർ സംസാരിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







