മാനന്തവാടിയിൽ കുടുംബ യുഡിഎഫ് യോഗങ്ങൾക്ക് തുടക്കമായി

മാനന്തവാടി: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന കുടുംബയോഗങ്ങൾ ആരംഭിച്ചു. വാളാട് ,തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് ഒമ്പത് കുടുംബയോഗങ്ങൾ നടന്നു. പേര്യയിലായിരുന്നു ആദ്യ കുടുംബയോഗം.
വൈകുന്നേരം വെൺമണിയിലായിരുന്നു ഒമ്പതാമത്തെ കുടുംബയോഗം

സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി എല്ലാ കുടുംബയോഗങ്ങളിലും പങ്കെടുക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും യുവജനങ്ങളെയും നേരിൽ കണ്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനും യു.ഡി.എഫ്. നിലപാടുകൾ അറിയിക്കുന്നതിനും ഏറ്റവും നല്ല മാർഗ്ഗം എന്ന നിലയിലാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കൾ ഉൾപ്പടെ കുടുംബ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലും വാർഡുകളിലും കുടുംബ യോഗങ്ങൾ നടക്കും.

.തവിഞ്ഞാൽ പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുന്നോത്ത് ഇബ്രാഹിം ഹാജി,
എ പ്രഭാകരൻ മാസ്റ്റർ,
ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജി. ബിജു, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എൽസി ജോയി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലൈജി തോമസ്,

തവിഞ്ഞാൽ മണ്ഡലം പ്രസിഡണ്ട് ജോസ് പാറക്കൽ, മുസ്ലീം ലീഗ് തവിഞാൽ പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് മക്കിമല, ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട്, ടി.കെ. ഗോപി ,മാനന്തവാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസീസ് വാളാട്

തവിഞ്ഞാൽ വിമല നഗറിൽ നടന്ന കുടുംബ സംഗമം എ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു. പത്തൊമ്പതാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സി. രാജു അധ്യക്ഷത വഹിച്ചു

,പത്താം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് റോയി മുണ്ടാടൻ, മീനാക്ഷി രാമൻ, കെ.പി. രാധാകൃഷ്ണൻ , തുടങ്ങിയവർ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡണ്ട് ജെനീഷ് കൈതക്കൽ സ്വാഗതവും വാളാട് മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ നന്ദിയും പറഞ്ഞു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.