ചൂരല്‍മല: ആരും നിനച്ചിരിക്കാതെയെത്തിയ പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സാധിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍. കല്‍പറ്റ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഭാഗമായി ചൂരല്‍മലയിലെത്തിയ എം.വി. ശ്രേയാംസ് കുമാര്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാവരെയും പോലെ വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കിയതാണ് പുത്തുമല ദുരന്തം. ജനപ്രതിനിധിയല്ലായിരുന്നെങ്കില്‍ പോലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സഹകരിക്കാനായി. ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ ഒരുക്കാനും ദുരിതബാധിതരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനും സാധിച്ചു. പുത്തുമല ദുരന്തബാധിതരെ ചേര്‍ത്തുപിടിക്കാനും പുത്തുമല എന്ന അവരുടെ യാഥാര്‍ഥ്യത്തെ പൂത്തക്കൊല്ലിയില്‍ പുനരാവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹഭൂമി വാങ്ങിനല്‍കിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. അവയുടെ പൂര്‍ത്തീകരണത്തിനായി ഒപ്പമുണ്ടാകുമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ചൂരല്‍മലയില്‍ രണ്ടാം ഘട്ട പ്രചാരണം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തോട്ടംതൊഴിലാളികളും വ്യാപാരികളും പ്രദേശവാസികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തൊഴിലാളികളും ചൂരല്‍മലയിലെ വിവിധ സ്‌പോര്‍ട്‌സ് ക്ലബുകളും ഹാരമണിയിച്ച് സ്വീകരിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







