പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ബാനറുകൾ സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യണം: പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം: സർക്കാരിന്റേയും രാഷ്ട്രീയ പാർട്ടികളുടേയും ഭരണ നേട്ടം വിശദീകരിക്കുന്ന ബാനറുകളും ഫ്‌ലക്‌സുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം.

ഫ്ലക്‌സുകളെല്ലാം സർക്കാരിന്റെ രാഷ്ട്രീയ നേട്ടങ്ങൾ വിശദീകരിക്കുന്നവയാണ്. തുടർന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്നും കോമ്പൗണ്ടിൽ നിന്നും നീക്കം ചെയ്യാൻ പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. ഇതുസംബന്ധിച്ച് വിശദമായ മാർഗ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

സർക്കാർ പൊതു മേഖലാ ഓഫീസുകളിലും അവയുടെ കാമ്പസുകളിലും ഭരണ നേട്ടങ്ങൾ വിവരിക്കുന്ന പോസ്റ്ററുകളും ഫ്ളക്‌സുകളും സ്ഥാപിച്ചിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. എല്ലാ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും പൊതുമേഖലാ സ്ഥാപന തലവന്മാർക്കുമാണ് നിർദേശം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി എല്ലാ അനധികൃത ഫ്‌ളക്‌സുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ഉത്തരവിൽ അദ്ദേഹം നിർദ്ദേശിക്കുന്നു.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.

പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,

വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനം: മുസ്ലീം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. വൈകിട്ട്

ഇന്റര്‍വ്യൂ 30ന്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് ) (കാറ്റഗറി.നമ്പര്‍ 603/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 30ന് പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.