ലോക ക്ഷയരോഗ ദിനത്തില്‍ (മാര്‍ച്ച് 24) ക്ഷയരോഗമുക്തി നേടിയവരുടെ സംഗമം ജില്ലയിലെ മൂന്ന് ടി.ബി യൂണിറ്റുകളിലായി നടക്കുമെന്ന് ജില്ലാ ടി.ബി ഓഫീസര്‍ അറിയിച്ചു. 24ന് കല്‍പ്പറ്റയില്‍ നടക്കുന്ന ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടിയില്‍ ജില്ലയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവന നല്‍കിയ ആശാ വര്‍ക്കര്‍മാരെയും, ക്ഷയരോഗമുക്തരെയും അക്ഷയ കേരള അപ്രീസിയേഷന്‍ അവാര്‍ഡ് നല്‍കി ആദരിക്കും. ‘The Clock is Ticking’ എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ മുഖ്യ സന്ദേശം. ക്ഷയരോഗ നിവാരണ ത്തിനുള്ള സമയം ആഗതമായി എന്നതാണ് ഇതു കൊണ്ടദ്ദേശിക്കുന്നത്.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്
ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ






