വയനാട് പാക്കേജ് യാഥാർഥ്യമാക്കും – എം.വി. ശ്രേയാംസ് കുമാർ

ജില്ലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വയനാട് പാക്കേജ് യാഥാർഥ്യമാക്കുമെന്ന് കല്പറ്റ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. പ്രതിവർഷം 75 കോടി കാർഷിക മേഖലയിൽ സർക്കാർ ചെലവഴിക്കും. കാപ്പി കൃഷിയിലൂടെയുള്ള വരുമാനം ഇരട്ടിയാക്കും, മെഗാ ഫുഡ് പാർക്ക്, പഴശ്ശി ട്രൈബൽ കോളേജ്, മണ്ഡലത്തിലെ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ ആരോഗ്യ മേഖലയുടെ വികസനം, ടൂറിസം വികസനം എന്നിങ്ങനെ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയ എല്ലാ വികസന പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ചൊവ്വാഴ്ച എം.വി. ശ്രേയാംസ് കുമാർ തന്റെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. മൂന്ന് ദിവസം മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്
പര്യടനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയത്. എല്ലാ കേന്ദ്രത്തിലും നൂറുകണക്കിന് ഇടതുപ്രവർത്തകരും
പൊതുജനങ്ങളും സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. പെരുന്തട്ട, പുത്തൂർവയൽ, തുർക്കി, എമിലി, നെടുങ്ങോട്, വെങ്ങപ്പളളി, പിണങ്ങോട്, കാരാറ്റപ്പടി, കോട്ടത്തറ, വണ്ടിയാമ്പറ്റ, മൈലാടി, കുറുമ്പാലക്കോട്ട, വെണ്ണിയോട്, വാളൽ, മെച്ചന, ചേരിയംകൊല്ലി, ബാങ്ക്കുന്ന്, കുപ്പാടിത്തറ എന്നിവടങ്ങളിൽ ചൊവ്വാഴ്ച സ്ഥാനാർഥി പര്യടനം നടത്തി.

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മൂന്നു

എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി

കണിയാമ്പറ്റ:എസ്.ജെ.എം കൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.