തെരഞ്ഞെടുപ്പ് ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഇലക്്ഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്നു. ചെലവ് നിരീക്ഷണം, എക്കൗണ്ട് സൂക്ഷിക്കല്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിവില്‍ സ്റ്റേഷനിലെ പഴശ്ശി ഹാളില്‍ നടന്ന യോഗത്തില്‍ പൊതുനിരീക്ഷകന്‍ അഭിഷേക് ചന്ദ്ര, ചെലവു നിരീക്ഷകന്‍ എസ്. സുന്ദര്‍ രാജന്‍, വരണാധികാരി ഷാമിന്‍ സെബാസ്റ്റ്യന്‍, ചെലവ് നോഡല്‍ ഓഫീസര്‍ എ.കെ ദിനേശന്‍, എം.സി.എം.സി നോഡല്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







