കോവിഡ് പ്രതിരോധം: വിവാഹം, കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയന്ത്രണം.

കോവിഡ് 19 രോഗവ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ചെറിയ ഹാളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 100 ആളുകളെ മാത്രമെ പങ്കെടുപ്പിക്കാന്‍ പാടുളളു. വലിയ ഹാള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് പരമാവധി 200 ആളുകള്‍ക്ക് പങ്കെടുക്കാം. കൂടാതെ കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ വിവാഹം നടക്കുന്ന പരിധിയിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫിസറെ വിവരം രേഖാമൂലം അറിയിക്കേണ്ടതും വിവാഹത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് കൈമാറണമെന്നും ദുരന്ത നിവാരണ നിയമം പ്രകാരം ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കായിക മത്സരങ്ങള്‍ (ഇന്‍ഡോര്‍-ഔട്‌ഡോര്‍) നടത്തുന്നതിന് മുമ്പായി നിര്‍ബന്ധമായും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ അനുമതി വാങ്ങണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. വരുന്ന കാണികളുടെ പേര് വിവരം തയ്യാറാക്കി സംഘാടകര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണം ഇത്തരത്തില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ ഇന്‍ഡോറില്‍ 100 ഉം തുറന്ന മൈതാനങ്ങളില്‍ 200 ഉം കാണികള്‍ എന്നുള്ളത് കര്‍ശനമായി പാലിക്കണം. ഇക്കാര്യങ്ങല്‍ പോലിസ്, സെക്ടര്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ഉറപ്പാക്കണം. മറ്റ് പരിപാടികളിലും ഉത്സവങ്ങള്‍, ചടങ്ങുകള്‍ , ഒത്തുചേരലുകള്‍ മുതലായവ) നിര്‍ബന്ധമായും കോവിഡ് പ്രട്ടോക്കോള്‍ പാലിക്കണം. വ്യവസ്ഥകള്‍ പാലിക്കാത്ത വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

നിലവില്‍ ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് പതിയെയാണെങ്കിലും വര്‍ദ്ധിച്ച് വരുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ക്രമാതീതമായി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതും പരിഗണിച്ചാണ് നടപടി.

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

സികെആർഎം ബിഎഡ് കോളേജ് യൂണിയൻ സാക്ഷ്യം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും

കാർട്ടൂണിൽ തുടർച്ചയായി മാഹിസ്

തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി മാഹിസ്. പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിയായ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.