വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകർക്ക് ഒറ്റ മറുപടിയേയുണ്ടായിരുന്നുള്ളു. കുറേ നാളുകള്‍ക്ക് ശേഷം ചങ്കിടിപ്പിച്ച് ചങ്കില്‍ കയറിയിരുന്നൊരു പടം. അടുത്തിടയ്‌ക്കൊന്നും മലയാളത്തിലോ തമിഴിലോ ഇത്രയേറെ മനസ്സ് കൊളുത്തി വലിക്കുന്ന ഒരുപടം കണ്ടിട്ടില്ല എന്ന്. ഇപ്പോൾ ഇതാ നാഷണൽ ഫിലിം അവാർഡ് പ്രഖ്യപനവും ഞെട്ടിപ്പിച്ചിരിക്കുന്നു. ബെസ്ററ് തമിഴ് ഫിലിം അവാർഡ് അസുരന് ലഭിച്ച സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ആണ് അസുരൻ. ആ ചിത്രത്തിന് നാഷണൽ ഫിലിം അവാർഡ് ലഭിച്ച സന്തോഷത്തിലാണ് താരം.
തമിഴ് സൂപ്പർ താരം ധനുഷാണ് നായകൻ. ദളിത് കുടുംബത്തിൽപ്പെട്ട കൗമാരക്കാരനായ കുട്ടി സവർണ്ണ വിഭാഗത്തിൽപ്പെട്ടയാളെ കൊലപ്പെടുത്തുന്നു. തുടർന്നുണ്ടാകുന്ന സമുദായ സംഘർഷവുമാണ് ചിത്രം പറയുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷമായാണ് സംവിധായകൻ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്. ഒരോ സീനുകൾ കഴിയുംതോറും ടെൻഷൻ കൂടിവരികയും അതൊരു മാസ് ഹീറോ മൊമന്റിലെത്തിച്ചേരുകയും ചെയ്യുന്നു.








