ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രജ്ഞരുടെയും മറ്റു നിർദേശങ്ങൾ മാനിച്ച് കോവിഷീൽഡിന്റെ രണ്ടാം ഡോസ് ആദ്യ ഡോസ് നൽകി നാലാഴ്ച്ചയ്ക്കും എട്ടാഴ്ച്ചയ്ക്കും ഉളളിൽ നൽകാമെന്ന് പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 45വയസ്സും അതിനും മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നുംജാവഡേക്കർ ആവശ്യപ്പെട്ടു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







