കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് ചേർന്നു. ഉത്തരെന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സിസ്റ്റേഴ്സിനു നേരെ കള്ളകേസിൽ കുടുക്കാനുള്ള അസുത്രിത ശ്രമമാണ് എന്ന് കെസിവൈഎം. ഇതിനെതിരെ ശക്തമായ ഒരു നിലപാട് സർക്കാരിൽ നിന്നു ഉണ്ടാകണം എന്നും കെസിവൈഎം നേതൃത്വം അറിയിച്ചു. തങ്ങളുടെ ജീവിതത്തെക്കാൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലനിൽക്കുന്ന സിസ്റ്റേഴ്സിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അതിൽ വീഴ്ച വരുത്തരുതെന്നും കെസിവൈഎം ആരോപിച്ചു.പ്രസിഡന്റ് അഷ്‌ജാൻ കൊച്ചുപറയ്ക്കൽ, വൈസ് പ്രസിഡന്റ് ലിഞ്ജു കുരിശുമുട്ടിൽ,രൂപത കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, സെക്രട്ടറി അതുൽ വള്ളികാവുങ്ങൽ, രൂപത സിന്റിക്കെറ്റ് ജോബിഷ് പന്നികുത്തിമക്കൽ, ജോയിന്റ് സെക്രട്ടറി ലിൻഷ, കോർഡിനേറ്റർ ലിന്റോ പടിഞ്ഞാറേൽ, ട്രെഷറാർ നിഖിൽ പള്ളിപ്പാടൻ, സൈബർ വിംഗ് ജോബിൻ അരക്കുന്നേൽ,ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയടാൻ, അനിമേറ്റർ സി. ദിവ്യ ജോസഫ് എന്നിവർ സംസാരിച്ചു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







