ദില്ലി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യ 139-ാം സ്ഥാനത്താണ്.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയില്‍ ഫിന്‍ലന്‍ഡ് ആണ് ഒന്നാമത്. ഐസ്ലന്‍ഡ് ആണ് രണ്ടാമത്. ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവയാണ് തൊട്ടുപിന്നില്‍.
2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.പാകിസ്ഥാന്‍ 105ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്. കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്.
ഏറ്റവും പിന്നില്‍ 149-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ ആണ്, സിംബാബ്വെ (148), റുവാണ്ട (147) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റു രാജ്യങ്ങളുടെ സ്ഥാനം.
ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് പട്ടികയുടെ മുഖ്യമാനദണ്ഡങ്ങള്‍. ലോകത്ത് മഹാമാരിയില്‍ തളര്‍ന്ന ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിലയിരുത്തി.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







