തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 563 പരാതികള്‍. കല്‍പ്പറ്റ – 127, മാനന്തവാടി 306, സുല്‍ത്താന്‍ ബത്തേരി – 115 എന്നിങ്ങനെയാണ് മണ്ഡലടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. മുഴുവന്‍ പരാതികളിലും നടപടി സ്വീകരിച്ചതായി എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും. ഇതിനായി 15 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







