പൊതുജനം ഒരിക്കൽ കൂടി അതീവ ജാഗ്രതയിലേക്ക് നീങ്ങണം- ഡി.എം.ഒ.

കോവിഡ് കേസുകൾ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ മാർഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്ക് ധരിക്കാതെ പങ്കെടുക്കരുത്. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. മറ്റുള്ളവരിൽനിന്ന് സാമൂഹ്യ അകലം പാലിക്കണം. ഇനിയൊരു ലോക് ഡൗണിലേക്ക് പോകാതിരിക്കാൻ എല്ലാവരും കനത്ത ജാഗ്രത പുലർത്തണം. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഇപ്പോഴും കോവിഡ് മാരകമാകുന്നുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റ് ചെയ്തു കോവിഡ് ആണോ എന്ന് സ്ഥിരീകരിക്കുകയും മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇലക്ഷൻ പ്രചാരണ ക്യാമ്പയിൻ കോവിഡ് വ്യാപനത്തിന് ഇടയാക്കരുത്. ഷോപ്പുകളിലും മാളുകളിലും ഹോട്ടലുകളിലും ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ഉപഭോക്താക്കൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തുകയും ചെയ്യണം.
വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർ നിർബന്ധമായും വാക്സിൻ എടുക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ പറഞ്ഞു.

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

eSim ചതിച്ചാശാനേ! ഐഫോൺ സ്‌ക്രീനൊന്ന് പൊട്ടി, പിന്നെ സംഭവിച്ചത്

ചെറിയൊരു സംഭവം മതി നമ്മുടെ ഡിജിറ്റൽ ജീവിതം എങ്ങനെ താറുമാറാകും എന്ന് മനസിലാക്കാൻ. വിലകൂടിയ ഒരു ഐഫോൺ കൈയിൽ നിന്നൊന്ന് വീണു, അല്ലെങ്കിൽ സ്‌ക്രീനൊന്ന് പൊട്ടി എന്നിരിക്കട്ടെ, അപ്പോൾ എല്ലാം സ്തംഭിച്ച അവസ്ഥയിലായാൽ എന്ത്

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.