യാത്രക്കാർക്ക് കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് വൈകീട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുകയും ചെയ്യാം. ഗുഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.








