തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും പീഡാനുഭവ വാരം ടീം ജ്യോതിര്‍ഗമയ രക്തദാന വാരമായി ആചരിക്കും. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ വയനാട് ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി വൈദീകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്തദാനം നടത്തും. 26 ന് രാവിലെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ രക്തദാന വാരാചരണം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പോസ് ഉദ്ഘാടനം ചെയ്യും. ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447933287.

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







