കൊവിഡ് നിയന്ത്രണത്തിന് കേന്ദ്ര ഇടപെടൽ; മാനദണ്ഡം കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകൾക്കിടെ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കാനും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ്
ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്ത് അയച്ചത്. ഇതിനെല്ലാം പുറമെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തെര‍ഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. പരിശോധന നടത്തി സമ്പർക്ക പട്ടിക തയാറാക്കുന്ന രീതി കർശനമായി പാലിക്കണം.. ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കരുത്.. ഇതു സംബന്ധിച്ച നിർദേശം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകണമെന്നും ഹോം സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന: ഡിസംബര്‍ 18 മുതല്‍ 20 വരെ

കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന

ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്ന ന്നൂർ, ചങ്കരപ്പാൻ വീട്ടിൽ അബ്ദുൾ മജീദ് (56) നെയാണ് മാനന്തവാടി പോ ലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ

ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49

കുടുംബശ്രീ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍, വിവിധ മേഖലകളിലെ വിതരണക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറുന്ന വനിതാ സംരംഭകരെ

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (28) യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്.നിരവധി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.