എടവകപ്പെരുമയിൽ വോട്ടു തേടി ജയലക്ഷ്മി.

മാനന്തവാടി : എടവക ഗ്രാമ പബായത്തിൽ യു.ഡി.എഫ്. ഭരണസമിതികളുടെ കാലത്തും കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മികവ് കാട്ടിയ പെരുമയിൽ എടവകയിലെ ഗ്രാമ വീഥികളിലൂടെ വോട്ടഭ്യർത്ഥിച്ച് പി.കെ. ജയലക്ഷ്മിയുടെ നാലാം ഘട്ട പര്യടനം സമാപിച്ചു. എടവക കുനിക്കരച്ചാലിൽ നിന്നായിരുന്നു ഇന്നത്തെ പര്യടനത്തിൻ്റെ തുടക്കം.

എല്ലായിടങ്ങളിലും തൊണ്ടാർ പദ്ധതിയെക്കുറിച്ചുള്ള ആശങ്കയാണ് ജനങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചത്. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലന്ന് ജയലക്ഷ്മിയും നേതാക്കളും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി. എം. കള്ള പ്രചരണം നടത്തുകയാണന്നും തെളിവുകൾ ഹാജരാക്കിയാൽ താൻ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമെന്ന് എച്ച്.ബി. പ്രദീപ് മസ്റ്റർ വെല്ലുവിളിച്ചു. മൂളിത്തോട്, അയിലമൂല, പാതിരിച്ചാൽ, നാലാം മൈൽ, ദ്വാരക , തോണിച്ചാൽ കമ്മന ,വള്ളിയൂർക്കാവ്. ,അമ്പലവയൽ, അഗ്രഹാരം, എള്ളു മന്ദം എന്നിവിടങ്ങളിലായിരുന്നു പര്യടനം.

രണ്ടേ നാലിലെ സമാപന യോഗത്തിൽ എ.ഐ.സി.സി. നിരീക്ഷകരായ യു.ടി.ഖാദർ , മുഹമ്മദ് മോനു , പൂർണ്ണിമ, സുരേഖ ചന്ദ്രശേഖർ, സക്കറിയ, സുനിത ലോബോ തുടങ്ങിയവർ സംബന്ധിച്ചു.

യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അബ്ദുള്ള വള്ളിയാട്ട്, കൺവീനർമാരായ ജോർജ് പടക്കുട്ടിൽ, അഹമ്മദ് കുട്ടി ബ്രാൻ, സി.പി. ശശിധരൻ,

ഇബ്രാഹിം മുതു വോടൻ, കെ.ജെ.പൈലി, ഉഷ വിജയൻ ,ജെൻസി ബിനോയി, ഗിരിജ സുധാകരൻ, ബിന്ദു ജോൺ, തുടങ്ങിയവർ പര്യടന പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വിവിധ കേന്ദ്രങ്ങളിൽ എക്കണ്ടി മൊയ്തൂട്ടി, പി.കെ. അമീൻ , അബ്ദുള്ള കേളോത്ത്, ഗോകുൽദാസ് കോട്ടയിൽ, എം.ജെ. വർക്കി, സാബു നീർവാരം, കെ.സി. അസീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

ഗ്രാമ വീഥികളിൽ ഊഷ്മളമായ വരവേൽപ്പായിരുന്നു ഉണ്ടായിരുന്നത്.
സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം

വെള്ളമുണ്ട എട്ടേ നാലിൽ നടന്ന സഹോദരീ സംഗമത്തിലും മാനന്തവാടിയിൽ നടന്ന യു.ഡി. വൈ. എസ്.എസ്. വിദ്യാർത്ഥി സംഗമത്തിലും മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങിലും

മാനവ സംസ്കൃതി കലാജാഥയിലും സ്ഥാനാർത്ഥി പങ്കെടുത്തു. തലപ്പുഴയിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ജയലക്ഷ്മി ജില്ലാ ആശുപത്രിയിലെത്തി.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.