വിരല്‍ തുമ്പില്‍ ഇനി പോളിങ്ങ് ബൂത്ത് തിരക്കില്ലാതെ വോട്ടുചെയ്യാം വയനാട്ടില്‍ നിന്നൊരു മാതൃക

ജനാധിപത്യത്തിന് കരുത്ത് പകരാന്‍ ആധുനിക സാങ്കേതിക എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താം. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും പടിപടിയായുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഡിജിറ്റലൈസ് ചെയ്തുവരുമ്പോള്‍ വയനാട്ടില്‍ നിന്നാണ് പുതിയൊരു മുന്നേറ്റം. പോളിങ്ങ് ബൂത്തില്‍ തിരക്കുണ്ടോ…ഇപ്പോള്‍ പോയാല്‍ വേഗം മടങ്ങാന്‍ പറ്റുമോ..സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങള്‍ക്ക് ഒരു പരിഹാരം. ഇതാണ് വയനാട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത പോള്‍ വയനാട് എന്ന അപ്ലിക്കേഷന്റെ പിറവിയിലേക്ക് നയിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള അപ്ലിക്കേഷന്‍ വോട്ടര്‍ക്ക് വഴികാട്ടിയാവുന്നത്. ജില്ലയില്‍ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോള്‍ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തില്‍ ക്യു നില്‍ക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം.
ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടര്‍ക്ക് ബൂത്തിലെത്തി വോട്ടുചെയ്ത് മടങ്ങാം.

അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ്, ജില്ലാ ഭരണകുടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഇ. പി അസ്ലം , അഭിരാം കെ.പ്രദീപ്, പി അഭിനവ് എന്നിവരാണ് പോള്‍ ആപ്പ് ഡിസൈന്‍ ചെയ്ത്. poll-wayanad.live എന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
പോള്‍ വയനാട് ആപ്ലിക്കേഷന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാരായ അഭിഷേക് ചന്ദ്ര, അരുണ്‍ സിംങ്ങ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വയനാട് ജില്ലയില്‍ നിന്നുള്ള ഈ പരീക്ഷണത്തെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പ്രശംസിച്ചു. പോള്‍ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പ്രശംസാപത്രം നല്‍കുമെന്ന് പൊതുനിരീക്ഷകനായ അഭിഷേക് ചന്ദ്ര പറഞ്ഞു.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.