പാണ്ടങ്കോട്:- റെയിൽവേ, മെഡിക്കൽ കോളേജ് പോലുള്ള വൻകിട പദ്ധതികൾ വയനാട്ടിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും തെരെഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ വയനാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി കച്ചകെട്ടി മുന്നിട്ടിറങ്ങുമെന്നും അഡ്വ. ടി സിദ്ദീഖ്. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ പാണ്ടങ്കോട് പ്രദേശത്ത് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമത്തിലും പ്രചാരണ സമ്മേളനത്തിലും ജില്ലാ, മണ്ഡലം, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്