ഇന്ന്മുതല്‍ എട്ട് ബാങ്കുകളുടെ ചെക്ക് ബുക്ക് അസാധുവാകും.

മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്ബത്തിക വര്‍ഷം (2021-22) ആരംഭിക്കുന്ന ഇന്ന്മു തല്‍ (ഏപ്രില്‍ ഒന്ന്) അസാധുവാകും
വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക. ഇതുള്‍പ്പെടെ മറ്റു ചില മാറ്റങ്ങളും നാളെമുതലുണ്ടാകും.

ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും സിന്‍ഡിക്കേറ്ര് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയിലുമാണ് ലയിച്ചത്.ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിലും ലയിപ്പിച്ചിരുന്നു.

 ചെക്ക് ബുക്ക്

നിലവിലെ ചെക്ക് ബുക്ക് ഇന്ന്അസാധുവാകും. ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പ‌ഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ചിരുന്നു; എന്നാല്‍, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ഉപഭോക്താവിന് ജൂണ്‍ 30 വരെ ഉപയോഗിക്കാം.

 ഐ.എഫ്.എസ് കോഡ്

നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്ബര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്‌ടര്‍ റെക്കഗ്നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. ഇക്കാര്യം ഉപഭോക്താവ് ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് വ്യക്തതവരുത്തണം. ഇല്ലെങ്കില്‍ വായ്‌പാത്തിരിച്ചടവ്, ഓണ്‍ലൈന്‍ പേമെന്റ്, ബില്‍ പേമെന്റ്, മ്യൂച്വല്‍ഫണ്ട് നിക്ഷേപം എന്നിവയില്‍ തടസം നേരിടാനിടയുണ്ട്.

 ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്

നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്ബോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.

 വായ്‌പയും നിക്ഷേപവും

ലയനാനന്തരം വായ്‌പകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്ക് മാറാനിടയുണ്ട്. ഇക്കാര്യം ഉപഭോക്താവ് ബാങ്കുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിലവിലെ നിരക്കില്‍ തന്നെ തുടരുമെങ്കിലും പുതുക്കല്‍ (റിന്യൂവല്‍) വേളയില്‍ നിരക്ക് മാറും.

റെക്കറിംഗ് പേമെന്റിന്

പുതിയ നിയമം

ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി പണം പിന്‍വലിക്കുന്നതിന് (ഓട്ടോമാറ്റിക് റെക്കറിംഗ് പേമെന്റ്) അഡിഷണല്‍ ഫാക്‌ടര്‍ ഒഫ് ഓതന്റിക്കേഷന്‍ (എ.എഫ്.എ) ഇന്ന്പ്രാബല്യത്തില്‍ വരും. ഇ.എം.ഐ., യൂട്ടിലിറ്റി ബില്ലുകള്‍, ഫോണ്‍ റീചാര്‍ജ്, ഒ.ടി.ടി ഫീസ്, ഡി.ടി.എച്ച്‌ നിരക്ക് തുടങ്ങിയവയ്ക്കാണ് ഇതു ബാധകം. 5,000 രൂപയ്ക്കുമേലുള്ള ഇടപാടുകള്‍ ഉപഭോക്താവിന് ഒ.ടി.പി നമ്ബര്‍ അയച്ച്‌ സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം. ചില ബാങ്കുകളും എന്‍.ബി.എഫ്.സികളും പുതിയ സംവിധാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.