ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്.
ടെക്ഭീമന്മാര്‍ ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ മുതല്‍മുടക്കുന്നതിന് പിന്നാലെയാണ് ഷവോമിയും വാഹന നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനി ബൈഡുവും ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കാര്‍നിര്‍മാതാക്കളായ ഗീലി ഓട്ടോമൊബൈല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇലക്ട്രിക്ക് വെഹിക്കിള്‍ യൂണിറ്റ് വികസിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.ഫെബ്രുവരിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഹുവായ് ടെക്‌നോളജീസ് കോ ലിമിറ്റഡും ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് കടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷവോമിയുടെ വാഹന നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ സഹകരണത്തോടെയായിരിക്കും ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്