മാനന്തവാടി: വയനാടന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണെന്നും എല്ലാ ദുരിതങ്ങള്‍ക്കും നൂറുശതമാനവും പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുന്നില്ലെന്നുംഎന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും വയനാട് എം.പി രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും, സാധാരണക്കാരെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന,വന്യമൃഗശല്യം ബഫര്‍ സോണ്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. ഏറെ വിലതകര്‍ച്ച നേരിടുന്ന, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുകയും, കര്‍ഷകരുടെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുമെന്ന് അദ്ദേഹം മാനന്തവാടിയില്‍ പറഞ്ഞു. ഇടതിന്റെ ആശയങ്ങളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും ഇടത് പ്രവര്‍ത്തകരോട് തനിക്ക് വിദ്വേഷമില്ലെന്നും, ആത്യന്തികമായി ഏവരും സഹോദരി സഹോദരന്‍മാരാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അവരുടെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒത്തൊരുമിച്ച് പോകണം.നമ്മള്‍ സഹോദരീ സഹോദരന്മാരാണ്, സൗഹൃദത്തില്‍ പോകേണ്ടവര്‍ ആണെന്നുമാണ് എനിക്ക് ഇടതുപക്ഷത്തോട് പറയാനുള്ളത്. നമ്മള്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെഒന്നിച്ച് മുന്നേറിയാല്‍ കുറെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.പരോക്ഷമായി പി കെ ജയലക്ഷ്മി ക്കെതിരെയുള്ള ഉള്ള ആക്രമണത്തിനെതിരെ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.വയനാട് മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് മാത്രം മാറ്റി ജനങ്ങളെ വഞ്ചിക്കുകയാണ്. ഒപി ടിക്കറ്റിലെ പേരുപോലും ഇതുവരെ മാറ്റിയിട്ടില്ലെന്നുംയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സുഗന്ധവിളകളുടെ നാടാണ് വയനാട്കര്‍ഷകരെ സഹായിക്കാനും, ലോക ഭൂപടത്തില്‍ വയനാടിന് സ്ഥാനം പിടിക്കാനും അവസരം ലഭിച്ചിട്ടും, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.വയനാടന്‍ ജനതയുടെ ഉന്നമനത്തിന്നായി യു.ഡി.എഫ് സ്ഥാനാത്ഥികളെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.