ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് നയിക്കുന്ന റോഡ് ഷോ ഏപ്രില്‍ നാലിന് മാനന്തവാടിയില്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് എരുമത്തെരുവ് സിഐടിയു പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. ഗാന്ധിപാര്‍ക്ക് ചുറ്റി റോഡ് ഷോ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സി കെ ശശീന്ദ്രന്‍, പി ഗഗാറിന്‍ എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കും.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍