സിനിമാ താരം സന ഖാൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ഇത്തവണ താരം ചർച്ചകൾ സജീവമാകുന്നത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിലാണ്.
തന്റെ ഭർത്താവ് വാങ്ങി നൽകിയ ഒരു കാപ്പിയുടെ ചിത്രമാണ് സന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ട് കേവലം ഒരു കാപ്പിയുടെ ചിത്രം എന്താ ഇത്ര വൈറൽ ആക്കാൻ എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് സാധാരണ ഒരു കാപ്പിയല്ല, സ്വർണം പൂശിയ കാപ്പിയാണ്. അതും, 24 ക്യാരറ്റ് സ്വർണം.
ബുർജ് ഖലീഫയിൽ വെച്ച് പകർത്തിയിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ. 3000 രൂപയാണ് ഒരു കപ്പ് കാപ്പിയുടെ വില. 2018ൽ വാർത്തകളിൽ ഇടം നേടിയ കാപ്പിയാണിത്.
ഈയിടെയാണ് സനയുടെ വിവാഹം കഴിഞ്ഞത്. അനസ് സെയിദാണ് ഭർത്താവ്.