കാലാവസ്ഥ മാറി വേനലായി.അന്തരീക്ഷത്തിലെ ചൂട് നിങ്ങളുടെ ശരീരഥത്തിൽ പലതരം രോഗങ്ങളുണ്ടാക്കിയേക്കാം.അതിനാൽ ചില മുൻകരുതലുകൾ ആവാം.
ധാരാളം വെള്ളം കുടിക്കുക.
ചൂടും വിയർപ്പും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ഇത് പനിയും ജലദോഷവും പോലുള്ള അസുഖങ്ങൾ ഉണ്ടാക്കിയേക്കാം.ഇതൊഴിവാക്കാൻ 2 മുതൽ 3 ലിറ്റർ വെള്ളം നിത്യം കുടിക്കുക.
ലഘുവായതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക.
കുറഞ്ഞ അളവിൽ ലഘുവായ ഭക്ഷണം ഇടവിട്ട് കഴിക്കുക. കാർബോഹൈഡ്രേറ്റും കൊഴുപ്പും ധാരാളം അടങ്ങിയ ഭക്ഷണം ഒരുപാട് കഴിക്കുന്നത് ശരീരത്തിന്റെ താപനില വർധിപ്പിക്കും. വെള്ളത്തിന്റെ അംശം കൂടുതലുള്ള ഫലങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
ആൽക്കഹോളും കഫീനും പരമാവധി ഒഴിവാക്കുക.
ആൽക്കഹോൾ,കാപ്പി തുടങ്ങിയ പാനീയങ്ങൾ നിങ്ങളുടെ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുത്തും.അതിനാൽ പരമാവധി ഇവയുടെ ഉപയോഗം കുറയ്ക്കുക.പച്ചവെള്ളമോ ശീതളപാനീയങ്ങളോ ആണ് ഉത്തമം.
വീടിന്റെ അകത്തളങ്ങളിൽ കഴിയുക.
പുറംപണികളെല്ലാം പകൽ ചൂട്കുറഞ്ഞ സമയങ്ങളിൽ ചെയ്യുക.പകൽ പതിനൊന്നു മണിക്ക് മുമ്പും വൈകുന്നേരങ്ങളിൽ 5 മണിക്ക് ശേഷവും.
കണ്ണുകളെ നന്നായി സംരക്ഷിക്കുക.
ജോലി സമയങ്ങളിൽ സൂര്യ രശ്മികളിൽ നിന്നു നേത്രങ്ങൾ സംരക്ഷിക്കാനായി നേത്ര സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുക.
കാലാവസ്ഥാനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക.
അയഞ്ഞതും കാണാം കുറഞ്ഞതുമായ വസ്ത്രങ്ങൾ വേനൽക്കാലങ്ങളിൽ ധരിക്കുക.വെള്ള നിറത്തിലുള്ളതും കോട്ടൺ വസ്ത്രങ്ങളും കൂടുതൽ ഉത്തമം.