നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സി.വിജില്‍ ആപ്ലിക്കേഷന്‍ വഴി ജില്ലയില്‍ ഇതുവരെ 1429 പരാതികള്‍ ലഭിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 307 പരാതികളും, മാനന്തവാടിയില്‍ 724 പരാതികളും, സുല്‍ത്താന്‍ ബത്തേരിയില്‍ 369 പരാതികളുമാണ് ലഭിച്ചത്. പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിനായി 12 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ