ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ(തിങ്കള്‍) രാവിലെ 8 മുതല്‍ നടക്കും. വിതരണത്തിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒരുക്കിയ 20 കൗണ്ടറുകളിലും കല്‍പ്പറ്റയില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് ഹാളിലായി ഒരുക്കിയ 24 കൗണ്ടറിലുകളിലും സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജിലെ 22 കൗണ്ടറിലുമായാണ് വിതരണം നടക്കുക. പ്രിസൈഡിംഗ് ഓഫീസര്‍ അല്ലെങ്കില്‍ പോളിംഗ് ഓഫീസര്‍ നേരിട്ടെത്തിയാണ് പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റേണ്ടത്. കോവിഡ് സാഹചര്യത്തിലാണ് സാമഗ്രികളുടെ വിതരണ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ എത്തേണ്ടത്.
വോട്ടിങ് യന്ത്രത്തിനും വി.വി.പാറ്റിനും പുറമേ ഓരോ പോളിംഗ് ബൂത്തിലേക്കും വിതരണം ചെയ്യുന്ന പ്രധാന സാമഗ്രികള്‍:
. വോട്ടര്‍മാരുടെ രജിസ്റ്റര്‍
. വോട്ടര്‍ സ്ലിപ്പ്
. വോട്ടര്‍പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി
. മൂന്ന് കോപ്പി വോട്ടര്‍പ്പട്ടിക
. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക
. 20 ബാലറ്റ് പേപ്പറുകള്‍ (ടെണ്ടേര്‍ഡ് വോട്ട)
. സ്ഥാനാര്‍ത്ഥികളുടെ അല്ലെങ്കില്‍ ഏജന്റുമാരുടെ കൈയ്യൊപ്പിന്റെ കോപ്പി
. രണ്ട് കുപ്പി കൈവിരലില്‍ പുരട്ടുന്ന മഷി
. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവയിലേക്കുള്ള അഡ്രസ്സ് ടാഗ് 14
. മൂന്ന് സ്‌പെഷ്യല്‍ ടാഗ്
. മൂന്ന് ഗ്രീന്‍ പേപ്പര്‍ സീല്‍
. മൂന്ന് സ്ട്രിപ്പ് സീല്‍
– റബ്ബര്‍ സ്റ്റാമ്പ്, പാഡ്, മെറ്റല്‍ സീല്‍
– പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഡയറി
. 19 ഇനം സ്റ്റേഷനറി വസ്തുക്കള്‍
. 25 തരം കവറുകള്‍
. 16 തരം ഫോമുകള്‍
– 6 തരം സൈന്‍ ബോര്‍ഡുകള്‍