മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
മഹാരാഷ്ട്രയിലെ ഒരു പൊതുവിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി രാവിലത്തെ ഓൺലൈൻ ക്ലാസിന് ശേഷം താഴെ കിടന്ന് ടിവി കാണുന്നതിനിടെ, ഇത് കണ്ടുകൊണ്ട് വന്ന അമ്മ നേരെ ഇരുന്ന് ടിവി കാണാൻ പറയുകയും, പിന്നീട് ടിവി ഓഫ് ചെയ്യുകയുമായിരുന്നു.
ഇതിൽ മനം നൊന്ത വിദ്യാർത്ഥി ഉടൻ തന്നെ വീട്ടിലെ ബാത്റൂമിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു. വിദ്യാർത്ഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അമ്മയും സഹോദരിയും ചേർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.