ബത്തേരി സ്വദേശികൾ ആറു പേർ, മാനന്തവാടി അഞ്ചു പേർ, നെന്മേനി, പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി നാലു പേർ വീതം, പൂതാടി മൂന്നു പേർ, അമ്പലവയൽ, മീനങ്ങാടി, എടവക, തൊണ്ടർനാട് രണ്ടു പേർ വീതം, കല്പറ്റ, മേപ്പാടി, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ ബാധിതരായത്.
ബാംഗ്ലൂരിൽ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത
ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും