സുരക്ഷിതരായി എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണം- ജില്ലാ കളക്ടര്‍ ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ്. ഇവര്‍ സ്വന്തം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നേരിട്ട് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പോളിങ് ഓഫീസര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 756 കോവിഡ് രോഗികളാണ്. 400ല്‍ പരം ആളുകള്‍ കോവിഡ് നിരീക്ഷണത്തിലുമുണ്ട്.

കോളനികളില്‍ മദ്യം, പണം എന്നിവ നല്‍കി വോട്ട് നേടുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇത് തടയുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് മഫ്ടിയില്‍ ഉള്‍പ്പെടെ 40 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മതസ്പര്‍ദ്ധ, വ്യക്തിവിദ്വോഷം, സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.

ഇരട്ടവോട്ട് തടയുന്നതിനായി ഹൈക്കോടതി നിര്‍ദേശിച്ച എല്ലാ ക്രമീകരണങ്ങളും പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കു പുറമെ ബൂത്ത് ഏജന്റുമാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ പൂര്‍ണ സുരക്ഷിത ബോധത്തോടെ വോട്ട് ചെയ്യാനെത്താമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പോളിങ് ഉദ്യോഗസ്ഥരില്‍ 60 ശതമാനം പേരും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ടു ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചു നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, പോത്തുംമൂല, അരണപ്പാറ, അപ്പപാറ, തോൽപ്പെട്ടി, നരിക്കൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ

ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം;കെ എ ടി എഫ്

മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *