നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ 412 പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. 39 പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫിയും സി.സി.ടി.വി സംവിധാനവും നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നത്. വെബ്കാസ്റ്റിംഗ് ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook







