നക്സല്‍ ബാധിത പ്രദേശമായതിനാല്‍ വയനാട് ജില്ലയില്‍ പോളിങ് സമയം വൈകീട്ട് 6 മണി വരെ മാത്രമായിരിക്കുമെന്നും ആയതിനാല്‍ വോട്ടര്‍മാര്‍ നേരത്തെ വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മറ്റ് ജില്ലകളില്‍ 7 മണി വരെ പോളിങ് സമയമുണ്ടെങ്കിലും വയനാട് ജില്ലയില്‍ ഒരു മണിക്കൂര്‍ സമയം കുറവാണ്. മാത്രവുമല്ല കോവിഡ് പോസിറ്റീവായവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവസാന ഒരു മണിക്കൂറില്‍ വോട്ടു ചെയ്യാനെത്തുന്നതിനാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ 5 മണിക്കു മുമ്പായി വോട്ടു ചെയ്യണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ