സുല്‍ത്താന്‍ ബത്തേരി 13, പനമരം 12, എടവക 10, തിരുനെല്ലി 7, പൂതാടി, വെള്ളമുണ്ട 6 വീതം, കോട്ടത്തറ, മാനന്തവാടി, പുല്‍പ്പള്ളി, വൈത്തിരി, തൊണ്ടര്‍നാട് 5 വീതം, പടിഞ്ഞാറത്തറ 4, കല്‍പ്പറ്റ, കണിയാമ്പറ്റ, മുട്ടില്‍, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 3 വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്‍മേനി, നൂല്‍പ്പുഴ, തരിയോട് 2 വീതം, അമ്പലവയല്‍, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന കോട്ടത്തറ, മുള്ളന്‍കൊല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തരും തമിഴ്‌നാട്ടില്‍നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശിയും ഗോവയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശിയും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് മുള്ളന്‍കൊല്ലി സ്വദേശികളും ദുബായില്‍ നിന്ന് വന്ന ഒരു മുള്ളന്‍കൊല്ലി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.