ആരോഗ്യവകുപ്പിന്റെയും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ജില്ലാ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ പരിശീലനം നടത്തി.ആരോഗ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍ക്ക് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 26 ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നുള്ള 48 പ്രതിനിധികള്‍ കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രതിനിധികളായ ഡോ. വി.വി വിമല്‍, കെ. അനി കൃഷ്ണ, സി. ലത്തീഫ് എന്നിവര്‍ ക്ലാസെടുത്തു. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ജില്ലാ കോ-ഓഡിനേറ്റര്‍ വിപിന്‍ മാത്യു, ആരോഗ്യകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം
ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.