നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ നീരജയാണ് മരിച്ചത്. രോഗ ലക്ഷണങ്ങളോടെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വയറിളക്കത്തെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച നീരജ ഏപ്രില്‍ 2ന് മരണപ്പെട്ടിരുന്നെങ്കിലും മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ച സ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു
വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഷിഗല്ലെക്കെതിരെ പ്രദേശത്ത് ആരോഗ്യ വകുപ്പ് മൈക്ക് അനൗണ്‍സ് ഉള്‍പ്പെടെ നടത്തുന്നുണ്ട്. കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തി.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ