കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് 12.04.2021 തിങ്കൾ രാവിലെ 9 മുതൽ കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ച് നടത്ത പ്പെടും.കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുമായി സഹകരിച്ച് കൊണ്ട് നാളെ രാവിലെ രാവിലെ 9 മണി മുതൽ കൽപ്പറ്റ വ്യാപാര ഭവനിൽ വാക്സിനേഷൻ ക്യാമ്പ് നടത്തും.
45 വയസിന് മുകളിലുള്ള ഏല്ലാ ർക്കും ക്യാമ്പിലെത്തി വാക്സിൻ എടുക്കാവുന്നതാണ്.
ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള മെഡിക്കൽ ടീം വാക്സിനേഷന് നേതൃത്വം നൽകും,
കൽപ്പറ്റ വ്യാപാരഭവനിലെ ക്യാമ്പ് കൽപ്പറ്റ നഗരസഭ ചെയർമാൻ കെയംതൊടി മുജീബ് ഉൽഘാടനം ചെയ്യും.
വയനാട് ഡി എം ഒ ഡോ രേണുക മുഖ്യ പ്രഭാഷണം നടത്തും,
ജില്ലാ വാക്സിനേഷൻ ഓഫീസർ ഡോ ഷിജിൻ ജോർജ്, നാഷനൽ ഹെൽത്ത് വിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അഭിലാഷ് എന്നിവർ സംബന്ധിച്ച് സംസാരിക്കും.
വാക്സിനേഷന് വരുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖ കൊണ്ടു വരേണ്ടതാണ്.