മില്ലുമുക്ക്: ഹെൽപ്പ് ചാരിറ്റബിൾ സൊസൈറ്റി വയനാടും ആർ.ഐ.ബി.കെയും സംയുക്തമായി മില്ലുമുക്ക് അൽ ഫിത്റ പ്രീ സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി പേർ രക്‌തം ദാനം ചെയ്തു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഖ്യാതിഥിയായ കമ്പളക്കാട് സബ് ഇൻസ്പെക്ടർ ആന്റണി സുജിനത്ത്,അനിത എന്നീ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.ഹെൽപ്പ് ചാരിറ്റബിൾ സൊസൈറ്റി നാട്ടിലെ യുവാക്കളുടെ ഇടയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങിൽ അസൈനാർ അദ്ധ്യക്ഷത വഹിച്ചു.റഫീക്ക് സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658