പാലക്കാമൂല മീനങ്ങാടി വാര്‍ഡ് 18 ല്‍ പോസിറ്റാവായ തൊഴിലുറപ്പു തൊഴിലാളിക്ക് ഇരുപതില്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തില്‍ സമ്പര്‍ക്ക ബാധിതര്‍ നിരീക്ഷത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നെന്മേനി കൂളിവയല്‍ കോളനിയില്‍ പോസിറ്റീവ് ആയ വ്യക്തിക്കും കോളനിയില്‍ ധാരാളം സമ്പര്‍ക്കമുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തില്‍ കഴിയണം. കൂടാതെ താഴെ പറയുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കമുളളവര്‍ നിരീക്ഷണത്തില്‍ പോകണം.
കല്‍പ്പറ്റ കേരളാ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ പോസിറ്റീവാണ്. ഇദ്ദേഹം ഏപ്രില്‍ 26 വരെ ജോലിയില്‍ ഉണ്ടായിരുന്നു.സുല്‍ത്താന്‍ബത്തേരി പിക്കാര്‍ഡോ ഫുട്‌വെയറില്‍ ജോലി ചെയ്ത ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. 29 വരെ ജോലിയിലുണ്ട്.പനമരം ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ 28 വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് പോസിറ്റീവാണ്. മുട്ടില്‍ മാഹി ഫ്‌ളോര്‍ മില്‍ ജീവനക്കാരനും പോസിറ്റീവാണ്. 26 വരെ ജോലിയില്‍ ഉണ്ടായിരുന്നു.മാനന്തവാടി കാച്ചേരി ഹോണ്ടാ സര്‍വീസ് സെന്റര്‍, ഓട്ടോബാന്‍ ട്രെക്കിങ്ങ് കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ പോസിറ്റീവ് ആയിട്ടുണ്ട്. ഇവര്‍ 27 വരെ ഡ്യൂട്ടിയില്‍ ഉണ്ട്. ചെതലയം ആറാംമൈല്‍ ചെല്ലോട്‌സ്‌കൂളിന് സമീപം റേഷന്‍കട നടത്തുന്ന ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.