തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. മിക്ക മണ്ഡലങ്ങളിലും നാലായിരത്തിലധികം തപാല്‍ വോട്ടുകളുണ്ട്. ഇവ എണ്ണിത്തീരാന്‍ മണിക്കൂറുകളെടുക്കും.
എട്ടരക്ക് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷിനുകളും എണ്ണാനാരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന വരും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും, തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലും മൂലം അവസാനഫലം പതിവിലും വൈകും.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല.