പാലക്കാട് നിന്നും ഓക്‌സിജനുമായി വന്ന പിക്കപ്പ് ചുണ്ട ദേശീയപാതയ്ക്ക് സമീപത്ത് അപകടത്തില്‍പ്പെട്ടു.മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്‌സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം.എതിര്‍ദിശയില്‍ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ്. ഡ്രൈവർ പറയുന്നത്.
ഒക്‌സിജന്‍ സിലിണ്ടറുകള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റി. ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായിക്ക് അപകടത്തില്‍ നേരിയ പരുക്കേറ്റു.നിസാര പരിക്കുകളോടെ ഡ്രൈവറും രക്ഷപെട്ടു.