‘കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല’: സുപ്രീം കോടതി.

കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.

കോടതി വിചാരണകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി ‘തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നു’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് സുപ്രീം കോടതി ഇങ്ങനെ പരാമര്‍ശിച്ചത്.

ഹൈക്കോടതിയുടെ ആത്മവീര്യം കെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
‘കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിനിമയം ചെയ്യുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ശക്തമാണ്.

നിങ്ങളുടെ വിധിന്യായങ്ങള്‍ മാത്രമല്ല, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും സംഭാഷണങ്ങളും വരെ ജനങ്ങള്‍ക്ക് അറിയണം,’ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി മോശമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പു റാലികള്‍ നടത്തുന്നതിനെ വിലക്കാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയില്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. അസൗകര്യമാണ് സൃഷ്ടിക്കുന്നതെങ്കിലും ‘കയ്പുള്ള ഗുളിക’ കഴിക്കും പോലെ വേണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ കണക്കാക്കാനെന്നും ജസ്റ്റിസ് എംആര്‍ ഷാ പറഞ്ഞു. ‘സംസ്ഥാന ഹൈക്കോടതികളുടെ ധാര്‍മികതയെ താഴ്ത്തിക്കെട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയുടെ കരുത്തുറ്റ തൂണുകളാണ് അവ’, ജസ്റ്റിസ് ഡി. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.