ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. കെഎല്‍.72 എ 9639 ബൈക്കില്‍ കടത്തിയ 70 പാക്കറ്റ് ( 6.300 ലിറ്റര്‍) മദ്യമാണ് പിടികൂടിയത്. തൃശ്ശിലേരി – പാല്‍ വെളിച്ചം റൂട്ടില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പയ്യംമ്പള്ളി ഇഞ്ചി കാലായില്‍ ജോബിന്‍ ജോര്‍ജ് (34) കൂടല്‍ കടവ് കുമരപ്പള്ളി ല്‍ ബിനു ബേബി (33) എന്നിവരെയും അറസ്റ്റ് ചെയ്തു. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ് വിജയന്‍, എബിന്‍ വില്‍സണ്‍, ഡ്രൈവര്‍ റഹീം എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള