പൊഴുതന :കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിനു വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് പള്‍സ് ഒക്‌സീമീറ്ററുകള്‍ വാങ്ങി നല്‍കി. ബാങ്ക് ഡയറക്ടര്‍മാരായ കെ.വി ഗിരീഷ്, യൂസഫ് ചെമ്പന്‍ എന്നിവരില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ഓഫീസര്‍ ഡോ:സുഷമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിയേഷ് എന്നിവര്‍ പള്‍സ് ഒക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.